'രാഷ്ട്രീയം ചർച്ചയായില്ല, സൗഹൃദസന്ദർശനം മാത്രം'; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ

Published : Mar 07, 2024, 05:43 PM IST
'രാഷ്ട്രീയം ചർച്ചയായില്ല, സൗഹൃദസന്ദർശനം മാത്രം'; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ

Synopsis

അടുത്തിടെ ബിജെപിയിൽ ചേർന്ന ഷോൺ ജോർജിനൊപ്പം ആണ് എൻഎസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ എത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. രാഷ്ട്രീയം ചർച്ച ആയില്ലെന്നും സൗഹൃദ സന്ദർശനമാണ് നടന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സുകുമാരൻ നായർ  മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പുസ്തകം തനിക്ക് സമ്മാനമായി നൽകിയെന്നും രാജീവ് പറഞ്ഞു. കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി തയ്യാറായില്ല. അടുത്തിടെ ബിജെപിയിൽ ചേർന്ന ഷോൺ ജോർജിനൊപ്പം ആണ് എൻഎസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ എത്തിയത്.

രാജീവ് ചന്ദ്രശേഖർ എൻഎസ്എസ് ആസ്ഥാനത്ത്

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും