'ഒരുകാരണവുമില്ലാതെ ഒരു സ്ത്രീക്ക് 72 ദിവസം ജയിലിൽ കിടന്നു, ആര് ഉത്തരവാദിത്തം ഏറ്റെടുക്കും'? ഹൈക്കോടതി

Published : Mar 07, 2024, 04:59 PM IST
'ഒരുകാരണവുമില്ലാതെ ഒരു സ്ത്രീക്ക് 72 ദിവസം ജയിലിൽ കിടന്നു, ആര് ഉത്തരവാദിത്തം ഏറ്റെടുക്കും'? ഹൈക്കോടതി

Synopsis

ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന ചോദ്യം ഉയർത്തി ഹൈക്കോടതി. ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകി.

ഹർജി പരിഹണിക്കാനായി മാറ്റി വെച്ചു. വ്യാജ കേസിൽ കുടുക്കി തന്നെ ജയിലിലടച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. പൊതു സമൂഹത്തിൽ നിന്നുണ്ടായ അപമാനവും ജീവിതം വഴിമുട്ടിയതുമടക്കം കണക്കിലെടുക്കണമെന്നാണ് ആവശ്യം. കേസിൽ ചീഫ് സെക്രട്ടറിയുടെയും എക്സൈസ് കമ്മീഷണറോടും കോടതി റിപ്പോർട്ട് തേടിയിരുന്നു. 

ചാലക്കുടിയിൽ  ബ്യൂട്ടി പാർലർ നടത്തുന്ന ഷീലാ സണ്ണിയുടെ സ്കൂട്ടറിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ലഹരി മരുന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥനത്തിലുളള കേസ് എന്നായിരുന്നു എക്സൈസ് വിശദീകരണം. എന്നാൽ വ്യക്തി വൈരാഗ്യം തീർക്കാൻ ചിലർ സ്കൂട്ടറിനുളളിൽ ലഹരിമരുന്ന് വെച്ചെന്നായിരുന്നു പിന്നീട് കണ്ടെത്തൽ. സംഭവത്തിൽ ഷീലാ സണ്ണിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. 

 


 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K