കേരള സ്റ്റോറി താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യവും ഇല്ലെന്ന് രാജീവ്‌ ചന്ദ്രശേഖർ; 'സിനിമ നിർമ്മിക്കാൻ, എല്ലാർക്കും അവകാശം ഉണ്ട്'

Published : Feb 23, 2026, 11:26 AM ISTUpdated : Feb 23, 2026, 11:29 AM IST
Rajeev Chandrasekhar

Synopsis

കടകം പള്ളിയും വാസവനും പുറത്താണ്. അവരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. കോൺഗ്രസ്‌ നേരത്തെ ഒന്നും മിണ്ടിയില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ. 

കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ താൻ കാണുന്നില്ലെന്നും കാണാൻ താത്പര്യം ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഇഷ്ടമുള്ളവർക്ക് സിനിമ കാണാം. സിനിമ നിർമ്മിക്കാൻ, എല്ലാർക്കും അവകാശം ഉണ്ടെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കേരള സ്റ്റോറി കാണുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു രാജീവ്‌ ചന്ദ്ര ശേഖറിൻ്റെ മറുപടി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധ തിരിക്കാനാണെന്ന് അന്നേ പറഞ്ഞിരുന്നു. കടകം പള്ളിയും വാസവനും പുറത്താണ്. അവരെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. കോൺഗ്രസ്‌ നേരത്തെ ഒന്നും മിണ്ടിയില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. തന്ത്രിയെ ന്യായീകരിക്കാൻ ബിജെപി ഇല്ല. അത് കോടതി തീരുമാനിക്കും. അത് ഞങ്ങൾ നേരത്തെ പറഞ്ഞതാ. എസ്ഐടിയിൽ വിശ്വാസം ഇല്ല. തന്ത്രിയെ അറസ്റ്റ് ചെയ്തത് തെളിവിന്റെ ഒരു കണിക പോലും ഇല്ലാതെ ആണെന്ന് കോടതി തന്നെ പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ ഇത്തവണ ബിജെപി ഭരണം പിടിക്കും, മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് സാധിക്കുെമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
'കേരള മോഡല്‍'; വയനാട് ടൗണ്‍ഷിപ്പ് ലോകത്തിന് മാതൃക, ഭൂകമ്പത്തെ പോലും പ്രതിരോധിക്കും വീടുകളുടെ മറ്റ് സവിശേഷതകള്‍ എന്തെല്ലാം?