'പ്രതിസന്ധിക്ക് കാരണം പ്രകൃതി അല്ല സർക്കാർ, മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്നു'; വൈദ്യുതി പ്രസിന്ധിയിൽ രാജീവ് ചന്ദ്രശേഖർ

Published : Jul 18, 2026, 10:55 AM IST
Rajeev Chandrasekhar- rajeev chandrasekhar slams kerala government over power cuts

Synopsis

വർഷം 2026 ആയിട്ടും ഇപ്പോഴും പവർ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് സർക്കാർ കൈകഴുകുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: വർഷം 2026 ആയിട്ടും ഇപ്പോഴും പവർ കട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് സർക്കാർ കൈകഴുകുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണെന്നും ഇത് യുഡിഎഫ് സർക്കാരിന്‍റെ പച്ചയായ പരാജയമാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിൽ പറയുന്നതിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ നവഭാരതം കുതിക്കുമ്പോൾ: അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഗ്രിഡുകൾ നിർമ്മിക്കുന്നു, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വ്യാപിപ്പിക്കുന്നു, വൈദ്യുതി വിതരണ സംവിധാനങ്ങൾ നവീകരിക്കുന്നു. എന്നാൽ പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്-സിപിഐഎം കെടുകാര്യസ്ഥതയ്ക്ക് കേരളം ഇപ്പോഴും വലിയ വില നൽകേണ്ടി വരുന്നു.

കെ.എസ്.ഇ.ബി.യെ നവീകരിക്കുന്നതിൽ, കുറഞ്ഞ ചിലവിൽ ദീർഘകാല വൈദ്യുതി കരാറുകൾ ഉറപ്പാക്കുന്നതിൽ, കേരളത്തിന്റെ വളരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി കെട്ടിപ്പടുക്കുന്നതിലെല്ലാം അവർ പരാജയപ്പെട്ടു. മുടക്കമില്ലാതെ വൈദ്യുതി പോലും നൽകാൻ കഴിയാത്ത ഒരിടത്ത് എങ്ങനെ നിക്ഷേപം വരും? എങ്ങനെയാണ് ഇവിടെ പുതിയ തൊഴിലവസരങ്ങളും സ്റ്റാർട്ടപ്പുകളും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും വളരുക? കെടുകാര്യസ്ഥതയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്! കേരളം ഇതിലും മികച്ചത് അർഹിക്കുന്നുണ്ട്. നാളെയുടെ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്ന ഒരു ഭരണകൂടമാണ് നമുക്ക് വേണ്ടത്. നമുക്ക് ഇനി വേണ്ടത് എൻ.ഡി.എ.യുടെ #PoliticsOfPerformance ആണ്. #APAKADAMPolitics അല്ല എന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൂടത്തായി റോയ് വധക്കേസ്; വിസ്തരിച്ചത് 130ലേറെ സാക്ഷികളെ, വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്
പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ്: പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല; 'സുരക്ഷാ കമ്മിറ്റി വിഷയം പരിശോധിച്ച് തീരുമാനിക്കട്ടെ'