രണ്ടാം കൊവിഡ് തരംഗം 'വരുത്തിവച്ചത്', ഭരണാധികാരികൾ നിയന്ത്രണം കൈവിട്ടു, വിമർശിച്ച് രാജീവ്‌ സദാനന്ദൻ

Published : Apr 21, 2021, 07:41 AM ISTUpdated : Apr 21, 2021, 07:56 AM IST
രണ്ടാം കൊവിഡ് തരംഗം 'വരുത്തിവച്ചത്',  ഭരണാധികാരികൾ നിയന്ത്രണം കൈവിട്ടു, വിമർശിച്ച് രാജീവ്‌ സദാനന്ദൻ

Synopsis

'നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നവർ കൊട്ടിക്കലാശത്തിനടക്കം നിയന്ത്രണങ്ങൾ ലംഘിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി'.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിൻറെ രണ്ടാം തരംഗം അധികാര സ്ഥാനത്തിരുന്നവരുടെ വീഴ്ച മൂലം സംഭവിച്ചതാണെന്ന് മുൻ ആരോഗ്യസെക്രട്ടറിയും മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകനുമായിരുന്ന രാജീവ് സദാനന്ദൻ. തെര‍ഞ്ഞെടുപ്പ് കാലത്ത് അധികാരസ്ഥാനത്തിരുന്നവർ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തി.

നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നവർ കൊട്ടിക്കലാശത്തിനടക്കം നിയന്ത്രണങ്ങൾ ലംഘിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി. ഭരണാധികാരികൾ പറയുന്ന കാര്യങ്ങൾ കേട്ട് അനുസരിച്ച ജനങ്ങൾ ഇനി അങ്ങനെ ചെയ്യുമോ എന്ന് സംശയമുണ്ടെന്നും രാജീവ് സദാനന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  നിലവിലെ സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച നിർണ്ണായകമാണെന്നും രാജീവ് സദാനന്ദൻ പറഞ്ഞു. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം