
തിരുവനന്തപുരം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ രംഗത്ത്.വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് വീണ്ടും വീണ്ടും ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുന്നുവെന്നതിന് തെളിവാണ്.എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകും..വയനാട്ടിൽ രാഹുൽ എന്ത് ചെയ്തു എന്നതാണ് തെരഞ്ഞെടുപ്പിലെ വിഷയം.യുപിയിൽ മത്സരിക്കുന്നുവെന്ന് പറയാതെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, അവർ രാഹുലിനെയും പ്രിയങ്കയേക്കാളും മികച്ചവരെ അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥികളുമായി പ്രചാരണത്തിൽ മുന്നിലെത്താൻ യുഡിഎഫ്; വൻ ജയപ്രതീക്ഷയിൽ രാഹുലും രമ്യയും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam