'പ്രവർത്തകരുടെ വികാരം സുധാകരന് അനുകൂലം', കെപിസിസി അധ്യക്ഷസ്ഥാനത്ത് അവസരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Published : May 27, 2021, 10:43 PM ISTUpdated : May 27, 2021, 11:25 PM IST
'പ്രവർത്തകരുടെ വികാരം സുധാകരന് അനുകൂലം', കെപിസിസി അധ്യക്ഷസ്ഥാനത്ത് അവസരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Synopsis

പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു അവസരം നൽകണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായാണ് വിവരം. 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്‍റെ സജീവ പരിഗണനയില്‍. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം കെ സുധാകരന് അനുകൂലമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു അവസരം നൽകണമെന്ന് ഉണ്ണിത്താൻ അശോക് ചവാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായാണ് വിവരം. 

സുധാകരനായി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്ന് ചില  നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംയുക്തമായി കെ പിസിസി അധ്യക്ഷ പദവി  എ ഗ്രൂപ്പിന് നല്‍കണമെന്ന് വാദിക്കുന്നുണ്ടെങ്കിലും നിര്‍ണ്ണായകമാകുക  രാഹുല്‍ഗാന്ധിയുടെ നിലപാട് തന്നെയാകും. വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍ തുടര്‍ന്നേക്കുമെന്ന  സൂചനകള്‍ക്കിടെ മേഖലാടിസ്ഥാനത്തില്‍ മൂന്ന് വൈസ് പ്രസിഡന്‍റുമാരെ നിയോഗിക്കാനും സാധ്യതയുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

5 പേർക്ക് പുതുജീവൻ നൽകി മടക്കം, ആലിൻ ഷെറിന് ആദരത്തോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്
'ഡൽഹിയിൽ പോയതിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിക്കുന്നവരോട്', മറുപടിയുമായി മേയർ വി വി രാജേഷ്; 'തിരുവനന്തപുരത്ത് പോർട്ടബിൾ എബിസി സെന്റ‍‍ർ വരും'