അര്‍ജുന്‍ ആയങ്കിയെ പിടിച്ച ശേഷമാണ് പൊലീസ് ഈ വൃത്തികേട് കാണിച്ചത്, തിരച്ചിൽ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്ന് രാജു ഏബ്രഹാം

Published : Aug 09, 2026, 01:06 PM IST
raju embraham at mullapally

Synopsis

പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയങ്കിയെ കയ്യിൽ കിട്ടിയതിനുശേഷം നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും രാജു എബ്രഹാം.

പത്തനംതിട്ട: അര്‍ജുൻ ആയങ്കിക്കായി മല്ലപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന പൊലീസിന്റെ തിരച്ചിലിനെതിരെ കടുത്ത വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയങ്കിയെ കയ്യിൽ കിട്ടിയതിനുശേഷം നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും, ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ എന്നിവരുൾപ്പെടെ എല്ലാവർക്കും പരാതി നൽകുമെന്നും രാജു എബ്രഹാം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലല്ലാതെ ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ പറഞ്ഞു. നിതിന്റെയും സമീപത്തെയും വീടുകളിൽ എട്ടു വണ്ടി പൊലീസ് ആണ് പരിശോധനയ്ക്ക് എത്തിയത്.അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിൻ്റെ ഭാ​ഗമായി നിതിൻ്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. ആയങ്കി ഒളിച്ചിരിപ്പുണ്ടെന്ന് ഫോൺ വഴി നാട്ടുകാർ വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് പൊലീസ് എത്തിയത്.

പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്ട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. അതേസമയം, ആയങ്കിക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും