രാജ്യസഭാ സീറ്റുകളിൽ 30 ന് തെരഞ്ഞെടുപ്പ്, നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

By Web TeamFirst Published Apr 13, 2021, 6:41 AM IST
Highlights

ഏപ്രിൽ 30 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റിൽ എൽഡിഎഫിനും ഒരു സീറ്റിലും യുഡിഎഫിനും വിജയിക്കാവുന്ന നിലയിലാണ് നിലവിലെ അംഗബലം.

ദില്ലി: കേരളത്തിൽ ഒഴിവു വന്ന 3 രാജ്യസഭാ സീറ്റുകളിൽ ഈ മാസം 30 ന് തെരഞ്ഞടുപ്പ് നടക്കും. നാമനിർദ്ദേശ പത്രികകൾ  ഇന്ന് മുതൽ സമർപ്പിക്കാം. ഏപ്രിൽ 20വരെയാണ് പത്രികാ സമർപ്പണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 30 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റിൽ എൽഡിഎഫിനും ഒരു സീറ്റിലും യുഡിഎഫിനും വിജയിക്കാവുന്ന നിലയിലാണ് നിലവിലെ അംഗബലം.

എൽഡിഎഫിൽ ആരൊക്കെ സ്ഥാനാർത്ഥികളാകും എന്നതിൽ ഈ ആഴ്ച തന്നെ തീരുമാനം വന്നേക്കും. അതേ സമയം യുഡിഎഫിൽ മുസ്ലീംലീഗിന് അനുവദിച്ച സീറ്റിൽ കാലാവധി പൂർത്തിയാക്കിയ പി.വി.അബ്ദുൾ വഹാബ് തന്നെ വീണ്ടും മത്സരിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

click me!