മാസപ്പിറവി കണ്ടില്ല: റംസാൻ വ്രതം ഞായറാഴ്ച തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റി

Published : Apr 01, 2022, 09:08 PM ISTUpdated : Apr 01, 2022, 09:14 PM IST
മാസപ്പിറവി കണ്ടില്ല: റംസാൻ വ്രതം ഞായറാഴ്ച തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റി

Synopsis

സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ

കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി അറിയിച്ചു. എന്നാൽ  സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. 

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. യുഎഇയിലും നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും. ദക്ഷിണ ഓസ്ട്രേലിയയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ വ്രതം തുടങ്ങുമെന്ന് ഇമാം വ്യക്തമാക്കി. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രചരണ പരിപാടിയിൽ നിന്ന് വിലക്കണം; സ്പീക്കർ എഎൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി, പരാതി നൽകിയത് ഷിബു ബേബി ജോൺ
'പണം കൊടുക്കാനുള്ളവർ എത്തിയിട്ടുണ്ട്, പറഞ്ഞയച്ച് ഉടൻ വരാം', മെസേജിന് ശേഷം ഭർത്താവിനെ കാണാനില്ല, പരാതി നൽകി യുവതി