പാലക്കാട്: രാമനാട്ടുകര വാഹനപകടത്തിൽപ്പെട്ട ക്വട്ടേഷൻ സംഘത്തിന് ഒപ്പമുണ്ടായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. രണ്ടുപേർ രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് ചെർപ്പുളശേരിക്ക് സമീപം വല്ലപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒഴിഞ്ഞ പറമ്പിൽ കാർ കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊണ്ടോട്ടിയിൽ നിന്നുളള പൊലീസെത്തി കാർ കസ്റ്റഡിയിൽ എടുത്തു.
വല്ലപ്പുഴ സ്വദേശി ഉസ്സന്റെ ഉടമസ്ഥതയിലുളളതാണ് കാർ. നേരത്തെ പൊലീസ് പിടികൂടിയ സംഘത്തിലെ ഹസ്സന്റെ ഇരട്ട സഹോദരനാണ് ഉസ്സൻ. കാറിൽ നിന്ന് ഒരു മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. ചെർപുളശേരി വീരമംഗലം സ്വദേശിയുടെ പേരിലുളളതാണ് മൊബൈൽ ഫോൺ. കാറിൽ രണ്ടുപേർ രക്ഷപ്പെട്ടാണ് പൊലീസ് നിഗമനം. കാറുടമയെ നാളെ കൊണ്ടോട്ടിയിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam