
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സായാഹ്നാ ഗാർഡൻ റെസ്റ്റോറന്റിൽ രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റിവൽ സംഘടിപ്പിച്ച് കെ.ടി.ഡി.സി. പാലക്കാട് ജില്ലയിലെ എലപ്പുള്ളിക്ക് അടുത്തുള്ള രാമശ്ശേരി ഗ്രാമത്തിലെ പരമ്പരാഗതമായ ഇഡ്ഡലിയാണ് രാമശ്ശേരി ഇഡ്ഡലി.
ഒക്ടോബർ 10 മുതൽ 14 വരെയാണ് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് നടക്കുന്നത്. സമയം ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ. കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ് പരിപാടിയിൽ പങ്കെടുത്തു.
രാമശ്ശേരി ഇഡ്ഡലിക്കൊപ്പം ചോക്കലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, ചക്കരപ്പൊങ്കൽ, നെയ്യ് കേസരി തുടങ്ങിയ വിഭവങ്ങളും ഫെസ്റ്റിൽ ഉണ്ടാകും. പാഴ്സലായും വിഭവങ്ങൾ വാങ്ങാം. കൂടാതെ ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി കാളവണ്ടി യാത്രയും ഒരുക്കിയിട്ടുണ്ട്.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാം - 0471- 2318990/ 9400008770
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam