
കൊല്ലം: സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ എല്ലാം വിശദമായി തെളിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സ്വപ്ന പണം തട്ടിയത് എങ്ങിനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിവാദ ഫ്ലാറ്റിന് സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പുവച്ചിരുന്നോ. അതിന്റെ പകര്‍പ്പ് രേഖാ മൂലം ആവശ്യപ്പെട്ടിട്ടും ഇത് വരെ ലഭ്യമാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിവരച്ചോര്‍ച്ചാ വിവാദത്തിൽ ഒരാളുടെയും സ്വകാര്യതയിലേക്ക് കടന്നു കയറാൻ സർക്കാരിന് അവകാശമില്ല. ഇത് വ്യക്തമാക്കുന്ന കോടതി വിധികൾ ഉണ്ട്.ഭരണഘടന നൽകുന്ന സംരക്ഷണം ഉണ്ട്
.പൊലീസിന്‍റെ നടപടി ജനവിരുദ്ധമാണ്
സര്‍ക്കാരിനെതിരെ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടു വരുന്ന അവിശ്വാസം സാങ്കേതികമായി പരാജയപ്പെട്ടാലും സർക്കാരിന് എതിരെ ഉള്ള ജനങ്ങളുടെ എതിർപ്പ് വ്യക്തമാകും. നിയമസഭയിൽ അവിശ്വാസം അവതരിപ്പിക്കുന്ന അന്ന് കോൺഗ്രസ് പ്രവർത്തകർ സത്യഗ്രഹം അനുഷ്ഠിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam