കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ റുബീന, ഫാത്തിമ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തിൽ രണ്ട് മരണം. അമ്മയും മകളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ റുബീന, ഫാത്തിമ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, കോഴിക്കോട് ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും അപകടത്തില്‍ പരിക്കേറ്റു. ഈങ്ങാപ്പുഴ- കാക്കവയൽ റോഡിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.