"ഗൾഫിൽ മലയാളികൾക്ക് ആട് ജീവിതം ഇവിടെ ആർഭാട സഭ" ലോക കേരള സഭക്കെതിരെ രമേശ് ചെന്നിത്തല

By Web TeamFirst Published Dec 31, 2019, 1:16 PM IST
Highlights

രണ്ടാം ലോക കേരളസഭ പാഴ്‍വേലയാണ്. ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭാ സമ്മേളനവുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ആർഭാടവും ധൂർത്തുമാണ്. ഗൾഫിൽ മലയാളികൾക്ക് ആട് ജീവിതമാണ്.  ഇവിടെ സര്‍ക്കാര്‍ ആർഭാട സഭ സംഘടിപ്പിക്കുകയാണ്. ലോക കേരള സഭയിലെ യുഡിഎഫ് അംഗങ്ങൾ രാജിവച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: ലോക കേരള സഭാംഗങ്ങളെ പ്രാഞ്ചിയേട്ടന്മാരെന്ന് കളിയാക്കരുത്: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ...

വിശപ്പടക്കാൻ കുട്ടികൾ മണ്ണു തിന്നുന്ന സംസ്ഥാനത്താണ് കോടികൾ ചെലവാക്കി ധൂര്‍ത്ത് നടത്തുന്നത്. എന്ത് നേട്ടമാണ് സംസ്ഥാന സര്‍ക്കാരിന് ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വൈസ് ചെയര്‍മാൻ സ്ഥാനം രാജിവച്ചൊഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് എംഎൽഎമാരും സഭയിൽ നിന്ന് രാജി വച്ചിട്ടുണ്ട്. കാപട്യത്തോട് യോജിച്ച് പോകാനാകില്ലെന്ന യുഡിഎഫ് നിലപാടിൽ ഒരു മാറ്റവും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ലോക കേരള സഭ ഒരു കാപട്യമായി മാറിയെന്നും ആ കാപട്യത്തോട് ചേര്‍ന്നു നില്‍ക്കേണ്ട ഉത്തരവാദിത്തം  കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ലെന്നും നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് നയം വ്യക്തമാക്കിയിരുന്നു.രണ്ടാം സഭയില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം.

തുടര്‍ന്ന് വായിക്കാം:

Read more at: https:/

click me!