കേരളാഗവര്‍ണറുടെ ഭാഷ ഭീഷണിയുടേത്, ഗവർണർ രാജിവെക്കണമെന്ന് കെ മുരളീധരന്‍

Published : Dec 31, 2019, 01:06 PM ISTUpdated : Dec 31, 2019, 01:46 PM IST
കേരളാഗവര്‍ണറുടെ ഭാഷ ഭീഷണിയുടേത്, ഗവർണർ രാജിവെക്കണമെന്ന് കെ മുരളീധരന്‍

Synopsis

ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വാങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളൊന്നും കേരളത്തിലില്ല. ജമാഅത്ത് ഇസ്ലാമി, വെൽഫയർ പാർട്ടി എന്നിവരുടെ വോട്ട് വാങ്ങിയപ്പോൾ എതിർപ്പുണ്ടായിരുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

തിരുവന്തപുരം: പൗരത്വഭേദഗതിയെ അനുകൂലിക്കുന്ന കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. ഗവര്‍ണര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ദൗർഭാഗ്യകരമാണ്. കേരളത്തിലെ പ്രതിപക്ഷനേതാവടക്കം പൗരത്വഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആ നിലയ്ക്ക് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനുള്ള ബാധ്യത ഗവർണര്‍ക്കുണ്ട്. അത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ശരിയായില്ലെന്നും  മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

"പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരോടുള്ള സംസ്ഥാന സർക്കാരിന്‍റെ സമീപനത്തിൽ സംശയമുണ്ട്. അവര്‍ ചിലർക്ക് വർഗീയ സർട്ടിഫിക്കറ്റ് കൊടുക്കുന്നു. അനൂകൂലിക്കുമ്പോൾ മതേതര പാർട്ടി, എതിർക്കുമ്പോൾ വർഗ്ഗീയം എന്ന നിലപാട് ശരിയല്ല. ജമാഅത്ത് ഇസ്ലാമിയുടെ വോട്ട് വാങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികളൊന്നും കേരളത്തിലില്ല. ജമാഅത്ത് ഇസ്ലാമി, വെൽഫയർ പാർട്ടി എന്നിവരുടെ വോട്ട് വാങ്ങിയപ്പോൾ എതിർപ്പുണ്ടായിരുന്നില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ആർഎസ്എസുകാർ എന്താണോ ചെയ്യുന്നത് അതാണ് ഇവിടെ സിപിഎമ്മുകാർ ജാമിയയിലെ വിദ്യാർത്ഥിനിയോട് ചെയ്തത്". പിണറായി ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രസംഗിക്കുമ്പോള്‍ പിണറായിയുടെ പൊലീസ് മേധാവി മോദിയുടെ നയം നടപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം
മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം കാല്‍ നൂറ്റാണ്ടിനുശേഷം; ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ച് വൈഷ്ണ സുരേഷ്, 'ഇത് ജനാധിപത്യത്തിന്‍റെ വിജയം'