
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ ഈദി അമീന്റെ ഭരണമാണോ എന്ന് ചോദിച്ച ചെന്നിത്തല പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് സര്‍ക്കാര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ആരോപിച്ചു.
കേരളത്തില്‍ ഭരണകൂട ഭീകരതയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. വിജിലൻസിന് ആളുകളെ തട്ടിക്കൊണ്ടുപോകാൻ എന്തധികാരം. ചില പ്രത്യേക കേസുകളിൽ അല്ലാതെ വിജിലൻസിന് ആളുകളെ കസ്റ്റഡിയിൽ എടുക്കാൻ പോലും അധികാരമില്ല. പൊലീസിനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.
സർക്കാർ നടത്തുന്നത് കോടതിയലക്ഷ്യമാണ്. സര്‍ക്കാര്‍ കോടതിയെ അപമാനിക്കുകയാണ്. മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയും മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടതാണ്. ആരോപണ വിധേയനായ ഷാജ് കിരൺ ജയ്ഹിന്ദിൽ ഉണ്ടായിരുന്നോ എന്നറിയില്ല. അയാൾ പോയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തു കേസില്‍ പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് രഹസ്യമൊഴി നല്കിയതിനു പിന്നാലെ സ്വപ്നയുടെ സഹായിയും കേസിലെ പ്രതിയുമായ സരിതിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.
Read Also: ജലീലിന്റെ പരാതി : ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും
വിവാദത്തിനിടയിൽ മുങ്ങിപ്പോകുന്ന പ്രധാന വാർത്തകൾ;വിമര്‍ശനവുമായി എം വി ജയരാജന്‍
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. ആരോപണങ്ങള്‍ ഉന്നയിക്കപെടുമ്പോള്‍ അത് ആഘോഷമാക്കുന്നു. എന്നാല്‍ ഈ അഴിമതി ആരോപണങ്ങള്‍ ലോകായുക്തയോ കോടതിയോ തള്ളിക്കളയുമ്പോള്‍ അത് വാര്‍ത്തയാകുന്നില്ലെന്നാണ് ജയരാജന്‍റെ ആക്ഷേപം. ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്..... (കൂടുതല്‍ വായിക്കാം..)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam