
ആലപ്പുഴ: കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ദേശീയപാതയ്ക്കരികിലുള്ള ബ്രദേഴ്‌സ് ജ്വല്ലറിയിൽ നിന്നാണ് 30 പവൻ ആഭരണങ്ങൾ കവർന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഫോണിലെ സെക്യൂരിറ്റി അലാം അടിച്ചതിനെ തുടർന്ന് ഉടമ കടയിലേക്ക് എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. ഷട്ടറുകൾ കുത്തിതുറക്കാൻ ഉപയോഗിച്ച പിക്കാസ് സമീപത്ത് കണ്ടെടുത്തു. ജ്വല്ലറിയിലെ സിസിടിവിയിൽ നിന്നും മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam