
കാസർകോട്: നവോഥാനായകന്റെ പട്ടം കുറേ കെട്ടി ആടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി. അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് അവഗണിച്ചതിന്റെ ദുരന്തമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്.മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയെ ഉപദേശിക്കുന്ന സംഘത്തിൽ പൊളിച്ചെഴുത്ത് നടത്തണമെന്നും രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam