'സർക്കാരിന് വഴങ്ങി റിപ്പോർട്ട് നൽകി, മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തി'; ചെന്നിത്തല

Published : May 20, 2023, 03:37 PM ISTUpdated : May 20, 2023, 03:44 PM IST
'സർക്കാരിന് വഴങ്ങി റിപ്പോർട്ട് നൽകി, മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിലേക്ക് തിരിച്ചെത്തി'; ചെന്നിത്തല

Synopsis

മൂന്നാഴ്ച കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. കൊടിയ അഴിമതിയെ വെള്ളപൂശാൻ വ്യവസായ സെക്രട്ടറി കിണഞ്ഞ് ശ്രമിച്ചു. സർക്കാർ ആവശ്യപ്പെട്ട പോലെ റിപ്പോർട്ട് എഴുതി നൽകിയതോടെയാണ് ഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് വീണ്ടും മാറ്റിയത്. 

തിരുവനന്തപുരം: എ ഐ ക്യാമറാ വിവാദത്തിൽ വ്യവസായ മന്ത്രി പി രാജീവിനെതിരെ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല. കെൽട്രോണിനെ വെള്ളപൂശാൻ തുടക്കത്തിൽ തന്നെ പി രാജീവ് ശ്രമിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ പറയുന്ന പോലെ റിപ്പോർട്ടെഴുതാൻ തയ്യാറാകാത്തത് കൊണ്ട് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ അടിക്കടി സ്ഥലം മാറ്റി. ഒരാഴ്ചക്കിടെയാണ്  റവന്യൂവകുപ്പിലേക്കും ആരോഗ്യവകുപ്പിലേക്കും സ്ഥലം മാറ്റമുണ്ടായത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. മൂന്നാഴ്ച കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. കൊടിയ അഴിമതിയെ വെള്ളപൂശാൻ വ്യവസായ സെക്രട്ടറി കിണഞ്ഞ് ശ്രമിച്ചു. സർക്കാർ ആവശ്യപ്പെട്ട പോലെ റിപ്പോർട്ട് എഴുതി നൽകിയതോടെയാണ് ഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് വീണ്ടും മാറ്റിയത്. 

അനുകൂലമായ രീതിയിൽ റിപ്പോർട്ട് വാങ്ങാൻ ഈ രീതിയിൽ സ്ഥാനമാറ്റം നടത്തിയത് നാണംകെട്ട രീതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊടിയ അഴിമതിയെ വെള്ളപൂശാൻ വ്യവസായ സെക്രട്ടറി കിണഞ്ഞ് ശ്രമിച്ചു. എന്നിട്ടും പഴുതുകൾ ബാക്കിയാണ്. സാങ്കേതിക തികവില്ലാത്ത അക്ഷര എങ്ങനെയാണ് ടെണ്ടറിൽ പങ്കെടുത്തത്. 2017 ലെ കമ്പനിയുടെ പേരിലാണ് അക്ഷര പങ്കെടുത്തത്. വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും ഇല്ല. കരാറിനെ വെള്ളപൂശൂന്ന റിപ്പോർട്ടിലൂടെ വിവാദം അവസാനിച്ചെന്ന് പി രാജീവ് സ്വപ്നം കാണേണ്ടതില്ലെന്നും ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവർത്തിച്ചു. 

മന്ത്രിക്ക് ആരോഗ്യവകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളത് ? മെലോഡ്രാമ കളിച്ചിട്ട് കാര്യമില്ല: ചെന്നിത്തല

റോഡ് ക്യാമറാ അഴിമതി; ആരോ എഴുതി കൊടുത്തത് വായിക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്: രമേശ് ചെന്നിത്തല

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'