വഴിയോര വിശ്രമ കേന്ദ്രങ്ങള്‍; സര്‍ക്കാറിനെതിരെ പുതിയ അഴിമതി ആരോപണവുമായി ചെന്നിത്തല

By Web TeamFirst Published Aug 24, 2020, 5:07 PM IST
Highlights

റവന്യൂ മന്ത്രിയുടെ കുറിപ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചു. ഐഒസി യുടെ പ്രൊപോസല്‍ തള്ളിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.
 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ച നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് ചെന്നിത്തല പുതിയ ആരോപണം ഉന്നയിച്ചത്.  വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്ന്  ചെന്നിത്തല ആരോപിച്ചു. സര്‍ക്കാറിന്റെ കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചു.

ഐഒസി യുടെ പ്രൊപോസല്‍ തള്ളിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. പൊതുമരാമത്ത് മന്ത്രിപോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. മിനി അദാനിമാരെ സഹായിക്കാനാണ് എല്ലാ പദ്ധതികളുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ഐഒസി ക്വാട്ട് ചെയ്ത തുകയുടെ പകുതി തുകക്ക് സ്വകാര്യ സ്ഥാപനത്തിന് നല്‍കാന്‍ ശ്രമിച്ചു.റവന്യൂ മന്ത്രിയുടെ കുറിപ്പ് മറി കടന്നാണ് തീരുമാനം.ബിസിനസ് റൂള്‍സ് ലംഘിച്ച്പൊതുമരാമത്ത് സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
 

click me!