'ഷാ-പിണറായി ചോദ്യങ്ങൾ നാടകം'; ചോദ്യമല്ല, വേണ്ടത് നടപടിയെന്ന് കോൺഗ്രസ്

Published : Mar 09, 2021, 11:37 AM ISTUpdated : Mar 09, 2021, 12:57 PM IST
'ഷാ-പിണറായി ചോദ്യങ്ങൾ നാടകം'; ചോദ്യമല്ല, വേണ്ടത് നടപടിയെന്ന് കോൺഗ്രസ്

Synopsis

ക്രിമിനൽ കുറ്റം ചൂണ്ടിക്കാട്ടിയ കേന്ദ്രഅഭ്യന്തര മന്ത്രി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ചോദ്യം. 

ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ അമിത് ഷായും പിണറായി വിജയനും തമ്മിലെ ചോദ്യങ്ങൾ സിപിഎം ബിജെപി ഒത്തുകളിയുടെ ഭാഗമായ നാടകമാണെന്ന് കോൺഗ്രസ്. ദുരൂഹമരണമുണ്ടായെങ്കിൽ അമിത് ഷാ വെളിപ്പെടുത്തണമെന്നും ചോദ്യങ്ങൾ ചോദിക്കാതെ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

സിപിഎം-ബിജെപി നേർക്കുനേർ പോരെന്ന നിലയിലേക്ക് രാഷ്ട്രീയ ചർച്ച മാറുന്നതിന്‍റെ അപകടം മണത്താണ് മുല്ലപ്പള്ളിയും ചെന്നിത്തലയം ഉമ്മൻചാണ്ടിയും ഒരുമിച്ചിറങ്ങിയത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെങ്കിൽ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കണമെന്നാണ് ബിജെപിയോടുള്ള കോൺഗ്രസ് ചോദ്യം. 

സ്വർണ്ണക്കടത്തിൽ ഒരേ സമയം ഒത്തുകളിച്ചും പിന്നീട് ചോദ്യങ്ങൾ ചോദിച്ചുമുള്ള നാടകം കോൺഗ്രസ് മുക്ത കേരളത്തിനായുള്ള സിപിഎം-ബിജെപി തന്ത്രത്തിന്‍റെ ഭാഗമെന്നാണ് കോൺഗ്രസ് പ്രചാരണം. അമിത് ഷായെ ലക്ഷ്യമിട്ട് പിണറായി വീശുന്ന ബിജെപി വിരുദ്ധ കാർഡിൽ ന്യൂനപക്ഷവോട്ട് സിപിഎമ്മിലേക്ക് മറിയുമോ എന്ന ആശങ്കയിലാണ് ഒത്തുകളി വാദത്തിലെ കോൺഗ്രസ്  ഊന്നൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി
മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ