'കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കയ്യിൽ, ആരും ഫോൺ തന്നിട്ടില്ല'; തിരിച്ചടിച്ച് ചെന്നിത്തല

By Web TeamFirst Published Oct 2, 2020, 9:56 AM IST
Highlights

താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന് ഫോണ്‍ നല്‍കിയെന്ന  യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍റെ ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളത്. ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. 

യുഎഇ ദിന പരിപാടിയിൽ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തിയിരുന്നു. ആരും തനിക്ക് ഫോൺ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മറ്റാർക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടേയെന്ന് അറിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. 

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്.  സ്വപ്‍ന ആവശ്യപ്പെട്ടത് അനുസരിച്ച് അഞ്ച് ഐ ഫോണ്‍ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ കോടതിക്ക് കൈമാറി. 

യുഎഇ നാഷണൽ ഡേ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നൽകാനാണ് ഫോൺ എന്നാണ് സ്വപ്‍ന പറഞ്ഞത്. 2019 ഡിസംബർ രണ്ടിന് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവായിരുന്നു മുഖ്യാതിഥി. ഈ ചടങ്ങിൽ വെച്ചാണ് ഫോൺ കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍  പറയുന്നു. നവംബർ 29 നാണ് കൊച്ചിയിലെ ഷോപ്പിങ് സെന്‍ററില്‍ നിന്ന് ഫോൺ വാങ്ങിയത്.

click me!