കരാറുകള്‍ റദ്ദ് ചെയ്യാന്‍ കാലതാമസം എടുത്തത് എന്തിന്? ഇഎംസിസി ഫയലുകള്‍ കാണിക്കാന്‍ വെല്ലുവിളിച്ച് ചെന്നിത്തല

By Web TeamFirst Published Mar 2, 2021, 7:55 PM IST
Highlights

ധൈര്യം ഉണ്ടെങ്കിൽ ഇഎംസിസി ഫയൽ കേരള ജനതക്ക് മുന്നിൽ വെക്കണം. കരാറുകള്‍ റദ്ദ് ചെയ്യാന്‍ കാലതാമസം എടുത്തത് എന്തിനെന്ന് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
 

തിരുവനന്തപുരം: ഇഎംസിസി വിവാദത്തില്‍ ഫിഷറീസ് മന്ത്രി മേഴ്‍സിക്കുട്ടിയമ്മയെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തല. ഇത്രയും ദിവസം ഒളിച്ച് കളിച്ച മന്ത്രി ഇപ്പോൾ ഫയൽ ഉണ്ടെന്ന് പറയുന്നു. ധൈര്യം ഉണ്ടെങ്കിൽ ഇഎംസിസി ഫയൽ കേരള ജനതക്ക് മുന്നിൽ വെക്കണം. കരാറുകള്‍ റദ്ദ് ചെയ്യാന്‍ കാലതാമസം എടുത്തത് എന്തിനെന്ന് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി ആകാശം വിൽക്കുമ്പോൾ പിണറായി വിജയൻ കടൽ വിൽക്കുകയാണ്. പിണറായി വിജയൻ സർക്കാർ വീണ്ടും ഭരണത്തിൽ വന്നാൽ കേരളവും വിൽക്കും. പിണറായി സർക്കാരിന്‍റെ അഴിമതിയുടെ കൂടുതല്‍ രേഖകള്‍ തന്‍റെ പക്കലുണ്ട്. ഇനിയും രേഖകൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മത്സ്യത്തൊഴിലാളികൾക്ക് എതിരായ എല്ല നടപടികളും റദ്ദ് ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. 


 

click me!