'പിആർഡി ഉദ്യോഗസ്ഥർ ചെവിക്ക് നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരും'; പരസ്യത്തിനെതിരെ ചെന്നിത്തല, ഷിബു ബേബി ജോണ്‍

Published : Mar 05, 2026, 11:52 AM IST
Ramesh chennithala

Synopsis

പിആർഡി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: സർക്കാർ പരസ്യത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിആർഡിയുടേത് രാഷ്ട്രീയ പരസ്യമാണെന്നും ഒരുകാലത്തും പിആർഡി ചെയ്യാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പിആർഡി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. ആർഎസ്പി നേതാവ് ഷിബു ബേബി ജോണും പരസ്യത്തിനെതിരെ രം​ഗത്തെത്തി. കേരള രാഷ്ട്രീയത്തിൽ വേറിട്ട കാഴ്ചകളാണ് നടക്കുന്നതെന്നും പരസ്യം കൊണ്ട് കേരളത്തിലെ ജനതയെ കീഴ്പ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. പി ആർ ഡി പരസ്യത്തിലൂടെ അവാസ്തവം പ്രചരിപ്പിക്കുന്നു. ഇത് അംഗീകരിക്കാൻ ആകില്ല. തികച്ചും തെറ്റായ കാര്യങ്ങളാണ് പരസ്യത്തിൽ ഉള്ളത്. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം പിആർഡി ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും. അവാസ്തവം പ്രചരിപ്പിച്ച ഉദ്യോഗസ്ഥരെ യുഡിഎഫ് അധികാരത്തിൽ വന്നാൽ കൈകാര്യം ചെയ്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ക്യാമ്പെയിൻ പിന്തുടർന്ന് പിആർഡി. യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുണ്ട കാലം എന്ന പേരിലായിരിന്നു സിപിഎം ക്യാമ്പെയിൻ. യുഡിഎഫ് കാലത്തെ വീഴ്ചകൾ വാർത്താരൂപത്തിലാക്കിയാണ് പരസ്യം. മലയാള ഇംഗ്ലീഷ് ദിനപത്രങ്ങളിലും മുഴുവൻ പേജ് പരസ്യം. എന്നാൽ തിരുവനന്തപുരം എഡിഷൻ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ പത്രങ്ങളിൽ പരസ്യമില്ല എന്നതും ശ്രദ്ധേയം. പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, 40 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, ഇന്ന് മുതൽ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെൻഷൻ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ​ഗെയിൽ, റോഡ് പണി നിലച്ചു തുടങ്ങിയവയാണ് വാർത്തകൾ. പിആർഡിയാണ് പരസ്യം നൽകിയത്. കഴിഞ്ഞയാഴ്ചയാണ് ഇരുണ്ടകാലം എന്ന വെബ്സൈറ്റ് തുടങ്ങി യത്. 10 വർശം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നത് പ്രചാരണം നടത്തി. ഇതിന്റെ തുടർച്ചായയാമ് പരസ്യം. മലയാള, ഇം​ഗ്ലാഷ് പ്രങ്ങളിൽ മുഴിപ്പേകേ പരസ്യം. യുഡിഎഫ് കാല്തെ കേരള ം എങ്ങെനയായിരുന്നു കേരളം എന്നതാണ് പരസ്യത്തിൽ പറ.യുന്നത്. ഇന്നത്തെ സർക്കാർ പറയുന്ന നേട്ടങ്ങളും മറ്റൊരു പേജിലും നൽകി. രണ്ട് പേജ് പരസ്യമാണ് നൽകി. നിലവിൽ ഔദ്യോ​ഗിക പ്രതികരണം പിആർഡി നൽകിയിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടക്ക് പുറത്ത്; പികെ ശശിയെ പുറത്താക്കി സിപിഎം, നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ
'ഭാര്യയുടെ സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ പാർട്ടി സെക്രട്ടറി മറ്റെല്ലാം മറന്നു, സുധാകരനോട് ഞങ്ങൾ പോലും ഇങ്ങനെ പെരുമാറില്ല'