Latest Videos

രണ്ടാം പിണറായി സർക്കാരിന് ആശംസയുമായി രമേശ് ചെന്നിത്തല‍

By Web TeamFirst Published May 20, 2021, 10:30 AM IST
Highlights

സത്യപ്രതിജ്ഞ നടക്കുന്നതിന്‍റെ മുന്നോടിയായാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചത്

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് ആശംസകൾ അര്‍പ്പിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകൾ അർപ്പിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൻ സ്റ്റേഡിയത്തിലേക്ക് എത്തേണ്ടതില്ലെന്ന് യുഡിഎഫ് നിലപാടെടുത്തിരുന്നു. ഓൺലൈൻ ആയി സത്യപ്രതിജ്ഞാ ചടങ്ങ് കാണുമെന്ന നിലപാടാണ് യുഡിഎഫിന് . 

ഉച്ചക്ക് ശേഷം മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി വിജയൻ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്. ആദ്യ മന്ത്രിസഭാ യോഗവും അതിന് ശേഷം നടക്കും. പരമാവധി ആളെ കുറച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന നിര്‍ദ്ദേശം ഉണ്ട്. വിപുലമായ ഒരുക്കങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നത്. 

അതേ സമയം സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോഴും പ്രതിപക്ഷ നേതാവ് ആരാകണമെന്ന ചര്‍ച്ചകൾ നടക്കുന്നതേ ഉള്ളു. ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല തുടരണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ വിഡി സതീശൻ പ്രതിപക്ഷ നേതാവായി എത്തണമെന്ന് പാര്‍ട്ടിയിലെ യുവ നിര ആവശ്യപ്പെടുന്നുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!