കിഫ്ബിയിലും കിയാലിലും സമഗ്ര സിഎജി ഓഡിറ്റ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും ചെന്നിത്തലയുടെ കത്ത്

By Web TeamFirst Published Oct 3, 2019, 2:06 PM IST
Highlights

കിഫ്ബിയിലും കിയാലിലും സമഗ്ര സിഎജി ഓഡിറ്റ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും പ്രതിപക്ഷ നേതാവിന്‍റെ കത്ത്. 

തിരുവനന്തപുരം: കിഫ്ബിയിലും കിയാലിലും സമഗ്ര സിഎജി ഓഡിറ്റ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും പ്രതിപക്ഷ നേതാവിന്‍റെ കത്ത്. സിഎജി  ഓഡിറ്റ് തടയുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണംമെന്നും കിയാൽ ഓഡിറ്റ് നിഷേധം അഴിമതി പുറത്താകുമെന്ന ഭയത്താലാണെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കുന്നു.

Read more: കിഫ്ബി വിവാദത്തില്‍ സിഎജിക്ക് സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് ധനമന്ത്രി

കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച ഫയലുകളെല്ലാം പ്രതിപക്ഷ എംഎല്‍എമാരുടെ സംഘത്തെ കാണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ തുറന്ന കത്തെഴുതിയിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് വിഭവ സമാഹരണം നടത്തുന്നതിനോട് യുഡിഎഫിനും യോജിപ്പാണ്.  പക്ഷേ അത് സുതാര്യമായും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുമാകണമെന്നും ചെന്നിത്തല കത്തില്‍ പറഞ്ഞിരുന്നു.

ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾക്ക് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി...

പക്ഷേ ഇവിടെ മസാലാ ബോണ്ടിന്റെ ഇടപാടിന്മേല്‍ അടിമുടി ദുരൂഹത നിറഞ്ഞു നില്‍ക്കുകയാണ്. മാത്രമല്ല ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത് മുതല്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും ഒന്നിന് പുറകെ ഒന്നായി അസത്യങ്ങള്‍ പറഞ്ഞ് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വയ്ക്കാന്‍ കാണിക്കുന്ന വെപ്രാളം ഇത് സംബന്ധിച്ച സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.  മസാലാ ബോണ്ട് സംബന്ധിച്ച ആറു ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

ഈ ചോദ്യങ്ങള്‍ക്കെല്ലാം പലപ്പോഴായി മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മറുപടി നല്‍കിയിരുന്നെങ്കിലും അഴിമതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. സിഎജി ഓഡിറ്റ് നടത്താന്‍ അനുവദിക്കാത്തത് അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരുന്നത് തടയാനാണെന്ന ആരോപണത്തില്‍ ചെന്നിത്തല ഉറച്ചുനില്‍ക്കുന്നു.

click me!