കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാതെ രമ്യാ ഹരിദാസ്; ചിറയിൻകീഴിലെ തമ്മിലടി അവസാനിക്കുന്നില്ല

Published : Oct 17, 2026, 12:19 PM IST
Ramya Haridas conflict

Synopsis

കഴിഞ്ഞ ദിവസം രമ്യാ ഹരിദാസ് എംഎൽഎക്കെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺ​ഗ്രസ് തമ്മിലടി അവസാനിക്കുന്നില്ല. കെപിസിസി സമിതിക്ക് മുന്നിൽ എംഎൽഎ രമ്യാ ഹരിദാസ് ഇതുവരെ ഹാജരായിട്ടില്ല. പ്രശ്നപരിഹാരത്തിനായി പാർട്ടി നിയോഗിച്ച നാലംഗ സമിതിക്ക് മുന്നിലാണ് എംഎൽഎ എത്താതിരിക്കുന്നത്. അതോടൊപ്പം രമ്യ ഹരിദാസ് നൽകിയ കേസും ഇതുവരെ പിൻവലിച്ചില്ല. ആസ്തി വികസന ഫണ്ട് കോൺഗ്രസ് ജനപ്രതിനിധികൾക്ക് അനുവദിക്കാത്തതിൽ പ്രാദേശിക തലത്തിലും അമർഷമുണ്ട്.

കഴിഞ്ഞ ദിവസം രമ്യാ ഹരിദാസ് എംഎൽഎക്കെതിരെ പ്രമേയം കൊണ്ടുവന്നിരുന്നു. കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പ്രാദേശിക നേതൃത്വവുമായി എംഎൽഎ യോജിച്ചു പോകണമെന്നും ആസ്തി വികസന ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികൾ നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നടപടിയെടുത്ത പ്രാദേശിക നേതാവിനെ തിരിച്ചെടുക്കണം എന്നിവ ഉൾപ്പെടെ പ്രമേയത്തിൽ ആവശ്യം. ഡിസിസിക്കും കെപിസിസിക്കും മുന്നിൽ ആവശ്യന്നയിക്കാനും പ്രാദേശിക നേതാക്കളുടെ നീക്കം.

ചിറയിൻകീഴ് രമ്യാ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളി വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ. രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എംഎം ഹസ്സൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യോ​ഗത്തിൽ രമ്യ പങ്കെടുക്കുന്നുണ്ട്. ചിറയിൻ കീഴിൽ കോൺ​ഗ്രസ് നേതാ​വിൻ്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കൈയാങ്കളി ഉണ്ടായത്. പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ രണ്ടിടത്ത് കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ചെന്നിത്തല
സമസ്തകൾ ഇല്ല, ജമാഅത്തെ പ്രതിനിധി വഖഫ് ബോർഡിൽ ഉണ്ടല്ലോ എന്ന് ചോദ്യം, പ്രതികരിക്കാനില്ലെന്ന് മന്ത്രി; 'നിയമനം വ്യത്യസ്ത ക്വാട്ടകളിൽ'