രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു

By Web TeamFirst Published Apr 29, 2019, 5:36 PM IST
Highlights

ആലത്തൂരിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ പാർട്ടി നിർദേശിച്ചതിനെ തുടർന്നാണ് രമ്യ ഹരിദാസ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചത്. 

കോഴിക്കോട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. ആലത്തൂരിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ പാർട്ടി നിർദേശിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചത്. വലിയ ഉത്തരവാദിത്വത്തില്‍നിന്നുകൊണ്ടാണ് ആലത്തൂരില്‍ മത്സരിച്ചതെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

വലിയ ഉത്തരവാദിത്വമാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. മത്സരിക്കുമ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പോസ്റ്റില്‍ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാനാകില്ല എന്നതുകൊണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജി വയ്ക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കഴിയട്ടേ എന്നായിരുന്നു പാര്‍ട്ടി അറിയിച്ചതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു. ഇന്ന് വൈകുന്നേരം തന്നെ ആലത്തൂരിലേക്ക് തിരിക്കും. ഇനി പ്രവര്‍ത്തനം ആലത്തൂരിലാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. 

click me!