
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതുഅവധി (Eid holiday) പ്രഖ്യാപിച്ചു. സർക്കാർ - പൊതുമേഖല സ്ഥാപനങ്ങൾക്കും കേരള ബാങ്ക് അടക്കം സഹകരണസ്ഥാപനങ്ങൾക്കും മറ്റു ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. ചെറിയ പെരുന്നാളിന് നേരത്തെ മെയ് രണ്ട് അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാവാതെ വന്നതോടെ ഇന്നും വ്രതാനുഷ്ഠാനം നടത്തി നാളെയാവും സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ആഘോഷിക്കുക. ഈ സാഹചര്യത്തിൽ നാളെ കൂടി സർക്കാർ അവധി പ്രഖ്യാപിച്ചത്.