ശാന്തിവന വിവാദത്തില്‍ മീന മേനോന് പിന്തുണയുമായി രഞ്‍ജിനി ഹരിദാസ്

Published : Jun 20, 2019, 03:23 PM ISTUpdated : Jun 20, 2019, 03:25 PM IST
ശാന്തിവന വിവാദത്തില്‍ മീന മേനോന് പിന്തുണയുമായി രഞ്‍ജിനി ഹരിദാസ്

Synopsis

മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന, അധികാരം കൊണ്ട് കണ്ണ് കാണാതായിപ്പോയ ഇരുകാലികള്‍ക്കുമാണ് വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം: നോര്‍ത്ത് പറവൂരിലെ വിവാദമായ ശാന്തിവനത്തില്‍ വീണ്ടും മര ശിഖരം മുറിച്ചതില്‍ പ്രതിഷേധിച്ച് മുടിമുറിച്ച മീനാ മേനോന് പിന്തുണ അറിയിച്ച് അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്. മീനാ മേനോന്‍ മുടി മുറിക്കുന്ന വീഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചായിരുന്നു രഞ്ജിയുടെ പ്രതികരണം. നിസ്സഹായയായിപ്പോയ മനുഷ്യന്‍റെ ഉള്ളുപിടഞ്ഞ നിലവിളിയാണിതെന്നും അവരുടെ ഹൃദയവേദനയില്‍ കേരളം ലജ്ജിക്കുന്നുവെന്നും രഞ്ജിനി കുറിച്ചു. മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന, അധികാരം കൊണ്ട് കണ്ണ് കാണാതായിപ്പോയ ഇരുകാലികള്‍ക്കുമാണ് വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. 

രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

ശാന്തിവനത്തില്‍ വീണ്ടും മരം മുറിച്ചതിനെ തുടര്‍ന്ന് ഉടമ മീന മേനോൻ മുടി മുറിച്ച് പ്രതിഷേധിക്കുന്നു...
നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്‍റെ ഉള്ളു പിടഞ്ഞ നിലവിളി... ശാപം...
വല്ലാത്ത വേദന..മഹാപാപം..അവരുടെ ഹൃദയവേദന കേരളം ലജ്ജിക്കുന്നു...
അവർ പറയുന്നത് കേട്ടുനോക്കൂ..
ഇനിയും മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികൾക്കു സമർപ്പണം...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസിൽ ഹൃദയം എറണാകുളത്തേക്ക്; ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ, മഹാദാനം
പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇന്ന് മുതല്‍ അപേക്ഷിക്കാം, കെ സ്മാര്‍ട്ട് സജ്ജം