രണ്‍ജിത് വധക്കേസിൽ 2-ാം ഘട്ട കുറ്റപത്രം ഉടൻ; 20 പേര്‍ക്കെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങള്‍

Published : Jan 31, 2024, 08:19 AM ISTUpdated : Jan 31, 2024, 10:14 AM IST
രണ്‍ജിത് വധക്കേസിൽ 2-ാം ഘട്ട കുറ്റപത്രം ഉടൻ; 20 പേര്‍ക്കെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങള്‍

Synopsis

20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു.

കോളിളക്കം സൃഷ്ടിച്ച കേസില്‍ വന്‍ കരുലോടെയാണ് പൊലീസ് നീങ്ങുന്നത്. രണ്‍ജിത് ശ്രീനിവാസിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോനയില്‍ ഉള്‍പ്പെട്ടവര്‍ക്കുമെതിരെ ആദ്യം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കി പ്രതികള്‍ ഒരു കാരണവശാലും ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാനുള്ള നടപടി.15 പേരായിരുന്നു ഇവര്‍. ഇതിനായി അന്വേഷണം രണ്ടായി ഭാഗിച്ചു. ഇങ്ങനെയാണ് അദ്യ ഘട്ട കുറ്റപത്രം നല്‍കുന്നതും ഇപ്പോള്‍ വധശിക്ഷയില്‍ വിചാരണ അവസാനിച്ചതും. ചരിത്രപരമായ ഈ വിധിയോടെ ഇനി കേസിന്‍റെ രണ്ടാം ഘട്ട കുറ്റപത്രത്തിലേക്ക് പൊലീസ് കടക്കുകയാണ്. കേസില്‍ ഇനിയുള്ളത് 20 പ്രതികളാണ്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്പ്പിക്കല്‍ എന്നീ  കുറ്റങ്ങളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനകുറ്റത്തിനും സാധ്യതയുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണിയൻപിള്ള രാജുവിൻ്റെ വാഹനമിടിച്ച കേസ്: നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
'കാര്‍ വേഗത്തിൽ വന്ന് ബൈക്കിലിടിച്ചു, നിര്‍ത്താതെ പോയി, നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്'; മണിയൻപിള്ള രാജുവിനെതിരെ പരിക്കേറ്റ യുവാക്കള്‍