രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; അന്വേഷണം വേഗത്തിലാക്കണമെന്ന പ്രതികളുടെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

Published : Apr 21, 2023, 01:13 PM ISTUpdated : Apr 21, 2023, 01:23 PM IST
രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; അന്വേഷണം വേഗത്തിലാക്കണമെന്ന പ്രതികളുടെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

Synopsis

കേസിലെ ആദ്യ പതിനഞ്ച് പ്രതികൾക്കെതിരെ കുറ്റപ്പത്രം നൽകി വിചാരണ തുടങ്ങിയിരുന്നു. എന്നാൽ തങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഇല്ലെന്നാണ് ഹർജിക്കാരുടെ പരാതി.

ദില്ലി: ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ ഗൂഢാലോചന കേസിൽ പ്രതികളായവർക്കെതിരെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. സംസ്ഥാനത്തിനും കേസിൽ കക്ഷിയായ രഞ്ജിത്ത് ശ്രീനിവാസൻ്റെ കുടുംബത്തിനുമാണ് കോടതി നോട്ടീസ് അയച്ചത്. 

കേസിലെ പതിനാറ് മുതൽ മുപ്പത്തിരണ്ട് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയില്‍ ഹർജി നൽകിയത്. കേസിലെ ആദ്യ പതിനഞ്ച് പ്രതികൾക്കെതിരെ കുറ്റപ്പത്രം നൽകി വിചാരണ തുടങ്ങിയിരുന്നു. എന്നാൽ തങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഇല്ലെന്നാണ് ഹർജിക്കാരുടെ പരാതി. അതിനാൽ നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. അഭിഭാഷകൻ കൃഷ്ണ മോഹനാണ് പ്രതികൾക്കായി ഹാജരായത്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

2021 ഡിസംബര്‍ 19ന് പുലര്‍ച്ചെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴയിലെ എസ്‍ഡിപിഐ ഹർത്താലിനിടെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'