കനത്ത ചൂടിൽ ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് 6 ജില്ലകളിൽ, പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശമേൽക്കരുത്

Published : Apr 21, 2023, 12:33 PM ISTUpdated : Apr 21, 2023, 12:44 PM IST
കനത്ത ചൂടിൽ ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് 6 ജില്ലകളിൽ, പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശമേൽക്കരുത്

Synopsis

പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്നതാപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. 

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, 
പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്നതാപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. 

അതേസമയം വേനൽമഴ ഒറ്റപ്പെട്ടയിടങ്ങളിൽ കിട്ടും. തെക്കൻ, മധ്യ ജില്ലകളിലാണ് മഴ സാധ്യത. താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജാഗ്രത തുടരണം. പകൽസമയം 11 മുതൽ ഉച്ചയ്ക്ക് 3 വരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കരുതെന്ന മുന്നറിയിപ്പ് കർശനമായി പാലിക്കണം. 

കേരളം ചുട്ടുപൊള്ളുന്നത് എന്തുകൊണ്ട്, പൊള്ളിക്കുന്നത് ഏതൊക്കെ കാലാവസ്ഥാ ഘടകങ്ങള്‍?

PREV
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്