തൊണ്ണൂറ്റിമൂന്നാം വയസിൽ കൊവിഡിനെ അതിജീവിച്ച റാന്നി സ്വദേശി എബ്രഹാം തോമസ് അന്തരിച്ചു

Published : Dec 24, 2020, 01:31 PM IST
തൊണ്ണൂറ്റിമൂന്നാം വയസിൽ കൊവിഡിനെ അതിജീവിച്ച റാന്നി സ്വദേശി എബ്രഹാം തോമസ് അന്തരിച്ചു

Synopsis

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 93 മത്തെ വയസിൽ  അദ്ദേഹം രോഗത്തെ അതിജീവിച്ചത് വലിയ വാർത്തയായിരുന്നു. 

പത്തനംതിട്ട: കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ രോഗം സ്ഥിരീകരിച്ച് അത്ഭുതകരമായി അതിനെ അതിജീവിച്ച റാന്നി  സ്വദേശി തൊണ്ണൂറ്റിമൂന്നുകാരനായ എബ്രഹാം തോമസ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 93 മത്തെ വയസിൽ അദ്ദേഹം രോഗത്തെ അതിജീവിച്ചത് വലിയ വാർത്തയായിരുന്നു. ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് എത്തിയവരുടെ മക്കളിൽ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യക്കും രോഗം വന്നത്. ആ സമയത്ത് ഇന്ത്യയിൽ കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു ഇദ്ദേഹം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു ജില്ലയെ ആകെ അപമാനിച്ച മുൻ എംഎൽഎയെ പിണറായി വിജയൻ ന്യായീകരിക്കുന്നത് ഖേദകരം: എസ്‍വൈഎസ്
എസ്എഫ്ഐയുമായുള്ള പോരിനിടെ കന്‍റോൺമെന്‍റ് എസ്എച്ച്ഒ സിഐ സതീഷ് അവധിയിൽ, എസ്ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടു; വിശദീകരണവുമായി കമ്മീഷണർ