9 ക്രിമിനൽ കേസിലെ പ്രതി, 15 വകുപ്പുതല നടപടി; സിഐ പി ആർ സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകും

Published : Jan 03, 2023, 09:48 AM IST
9 ക്രിമിനൽ കേസിലെ പ്രതി, 15 വകുപ്പുതല നടപടി;  സിഐ പി ആർ സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകും

Synopsis

ദളിത് യുവതിയെ ബലാൽസംഗം ചെയ്ത കേസ് ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആർ സുനു.


തിരുവനന്തപുരം: ബലാൽസംഗ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനു ഇന്ന് രാവിലെ 11 മണിക്ക് ഡി ജി പിക്ക് മുന്നിൽ നേരിട്ട് ഹാജരാകണം. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായാണ് നോട്ടീസ്. ഇന്ന് നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പി ആർ സുനുവിനെ പിരിച്ചുവിട്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും. 9 ക്രിമിനൽ കേസിലെ പ്രതിയും 15 വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനുമാണ് പി ആർ സുനു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിൽ ആരോപണ വിധേയനായതോടെ സുനുവിനെ സസ്പെൻഡ് ചെയ്തിരുന്നു.

ദളിത് യുവതിയെ ബലാൽസംഗം ചെയ്ത കേസ് ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആർ സുനു. പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡി ജി പി നോട്ടീസ് നൽകിയിരുന്നു. നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പക്ഷേ ഡി ജി പിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 31 ന് സുനു മറുപടി നൽകി. ഈ മറുപടി പരിശോധിച്ചാണ് ഡി ജി പി നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ വീണ്ടും നോട്ടീസ് നൽകിയത്.

തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി ഐ പി ആർ സുനു സസ്പെൻഷനിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു സസ്പെന്‍ഷന്‍ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് കോസ്റ്റൽ എസ് എച്ച് ഒ പി ആർ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുട‍ർന്ന് ഇയാളെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:  നിരപരാധി, പരാതിക്കാരിയെ അറിയില്ല, പരാതി വ്യാജമെന്നും പീഡനക്കേസ് പ്രതിയായ കോസ്റ്റൽ സി ഐ സുനു

കൂടുതല്‍ വായനയ്ക്ക്:  'താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ': ബലാത്സംഗ കേസിൽ കുറ്റാരോപിതനായ സിഐ സുനുവിന്റെ ശബ്ദസന്ദേശം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം