എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്; മൊഴി മാറ്റി പരാതിക്കാരി, എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി

Published : May 25, 2026, 07:09 PM IST
Eldhose Kunnappilly

Synopsis

എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ നിലവിലെ മൊഴി. നെയ്യാറ്റിൻകര കോടതിയിലാണ് പരാതിക്കാരി മൊഴി നൽകിയത്. മൊഴി നൽകുന്നതിനിടെ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ നിലവിലെ മൊഴി. നെയ്യാറ്റിൻകര കോടതിയിലാണ് പരാതിക്കാരി മൊഴി നൽകിയത്. മൊഴി നൽകുന്നതിനിടെ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ കുറ്റപത്രത്തില്‍ പറയുന്നു. എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തില്‍ പറയുന്നത്.

അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്‌തത് എന്നാണ് പരാതി. 2022 ജൂലൈ 04നായിരുന്നു ഈ സംഭവം. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് പിന്നീട് എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തിലുണ്ട്. എംഎല്‍എ ബലാത്സംഗം ചെയ്‌തത് അഞ്ച് വര്‍ഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികള്‍ ജയിലിലേക്ക്
കുന്നംകുളം കസ്റ്റഡി മർദ്ദനം; റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി, നടപടി യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് മർദനമേറ്റ സംഭവത്തില്‍