
കൊച്ചി: മുൻ സർക്കാർ പ്ലീഡർ പി ജി മനു പ്രതിയായ ബലാത്സംഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പി ജി മനു ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നൽകും. അതേ സമയം കേസിൽ പ്രതിയായ പി ജി മനു മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ചോറ്റാനിക്കര എസ് എച്ച് ഒ അടക്കം 6 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.