'ബലാത്സം​ഗ കേസ് കെട്ടിച്ചമച്ചത്, പരാതിക്കാരിക്ക് പിന്നിൽ തൊഴിൽ മേഖലയിലെ ശത്രുക്കൾ': മുൻ ​ഗവൺമെന്റ് പ്ലീഡർ

Published : Dec 01, 2023, 03:25 PM ISTUpdated : Dec 01, 2023, 03:33 PM IST
'ബലാത്സം​ഗ കേസ് കെട്ടിച്ചമച്ചത്, പരാതിക്കാരിക്ക് പിന്നിൽ തൊഴിൽ മേഖലയിലെ ശത്രുക്കൾ': മുൻ ​ഗവൺമെന്റ് പ്ലീഡർ

Synopsis

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത കേസിൽ ഇദ്ദേഹത്തിൽ നിന്നും ഇന്നലെ രാജി എഴുതിവാങ്ങുകയും പുറത്താക്കുകയും ചെയ്തിരുന്നു. 

കൊച്ചി: തനിക്കെതിരെയുള്ള ബലാത്സം​ഗ കേസ് കെട്ടിച്ചമച്ചതെന്ന വിശദീകരണവുമായി ഹൈക്കോടതി മുൻ ​ഗവൺമെന്റ് പ്ലീഡർ പി ജി മനു. തൊഴിൽ മേഖലയിലെ ശത്രുക്കളാണ് പരാതിക്കാരിക്ക് പിറകിലെന്നും പരാതിക്കാരിയെക്കൊണ്ട് തനിക്ക് എതിരെ വ്യാജ മൊഴി നൽകിച്ചുവെന്നും മനു ആരോപിക്കുന്നു. പ്രതിഛായ തകർക്കാൻ വേണ്ടിയും കരിയർ നശിപ്പിക്കാനും ആണ് പരാതി നൽകിയത്. സോഷ്യൽ മീഡിയ വഴിയും തന്നെ അപകീർത്തിപ്പെടുത്തുന്നു. ഇത്തരം ആരോപണങ്ങളൾ തന്റെ കുടുംബ ജീവിതത്തെ തർക്കുമെന്ന് പറഞ്ഞ ഇദ്ദേഹം അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. 

കേസിൽ ഇ​ദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഹർജി കോടതി തിങ്കളാഴ്ച പരി​ഗണിക്കും. തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇന്നലെ പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത കേസിൽ ഇദ്ദേഹത്തിൽ നിന്നും ഇന്നലെ രാജി എഴുതിവാങ്ങുകയും പുറത്താക്കുകയും ചെയ്തിരുന്നു. 

2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ  കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി  പോലീസ് നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്‍റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്നെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്‍റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പോലീസിന് കൈമാറിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; സീനിയർ ​ഗവൺമെന്റ് പ്ലീഡറെ പുറത്താക്കി

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം