അന്തേവാസിയായ പെണ്‍കുട്ടിക്ക് പീഡനം; കോട്ടയത്തെ സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ പരാതി

Published : Jul 03, 2020, 10:51 PM ISTUpdated : Jul 03, 2020, 10:56 PM IST
അന്തേവാസിയായ പെണ്‍കുട്ടിക്ക് പീഡനം; കോട്ടയത്തെ സാന്ത്വനം  ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെ പരാതി

Synopsis

പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ മാറ്റി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടികളെ മാറ്റിയത്. 

കോട്ടയം: കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെ പരാതി. അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്ഥാപനം നടത്തിപ്പുകാരനായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ മാറ്റി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടികളെ മാറ്റിയത്. 

ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പീഡന പരാതി നല്‍കിയത്. സ്ഥാപനത്തിന്‍റെ ഉടമ ആനി വര്‍ഗീസിന്‍റെ ഭര്‍ത്താവ് ബാബുവിനെതിരെയായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്‍പിക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെതിരെ കേസ് എടുക്കുകയായിരുന്നു. 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ