
തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച പനിയും ഡെങ്കിയും. ഇന്നലെ മാത്രം വിവിധ ജില്ലകളിലായി പനിക്ക് ചികിത്സ തേടിയത് 11,013 പേർ. മലപ്പുറത്താണ് പനിബാധിതർ കൂടുതൽ, 2337 പേർ ചികിത്സ തേടി. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളിൽ പ്രതിദിന പനിബാധിതരുണ്ട്. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്കാണ്. 110 പേരാണ് രോഗ ലക്ഷണവുമായി ചികിത്സ തേടിയത്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം - മലപ്പുറം 6, കണ്ണൂർ - പത്തനംതിട്ട 4, ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു. 23 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.