
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രായം കുറവെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ ലൈഫ് മിഷനില്‍ വീട് നിഷേധിച്ച വീട്ടമ്മക്ക് ഒടുവില്‍ നീതി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്കു പിന്നാലെ സർക്കാർ ഇടപെടലുകളെ തുടര്‍ന്ന് കുടുംബത്തിന് വീട് നല്കാൻ പഞ്ചായത്ത് തീരുമാനിച്ചു. എന്നാൽ, ആ നിർധന കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം ഇപ്പോൾ വീട് കിട്ടുന്നത് മാത്രമല്ല. നൂറ് ശതമാനം മാനസിക ശാരീരിക വൈകല്യമുള്ള മകള്‍ ഇപ്പോള്‍ പരസഹായത്തോടെ നടന്നു തുടങ്ങിയിരിക്കുന്നു. ആ സന്തോഷ കാഴ്ചയിലേക്ക് ആദ്യം.
രതികക്കും മകൾക്കും വീട് കിട്ടും, പ്രായം പ്രശ്നമല്ല; ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തുണയായി
ചേര്‍ത്തല സ്വദേശിനി രതിക മോളുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ലൈഫ് മിഷനില്‍ വീട് ലഭിക്കാൻ എല്ലാ അർഹതയുമുള്ള കുടുംബം. പക്ഷെ രതികക്ക് പ്രായം കുറവെന്ന് കാണിച്ച് പഞ്ചായത്ത് വീട് നിഷേധിച്ചു.
പതിമൂന്നുകാരിയ മകള്‍ ശ്രീലക്ഷ്മി നൂറ് ശതമാനം മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ബാത്ത്റൂമിൽ പോകാൻ പോലും ആരെങ്കിലും വാരിയെടുത്ത് കൊണ്ടു പോകണം. പക്ഷെ മൂന്ന് മാസങ്ങള്‍ക്കിപ്പുറം ഞങ്ങള്‍ വീണ്ടും ഈ വീട്ടിലെത്തുമ്പോൾ കാണുന്ന കാഴ്ച ഇങ്ങിനെ. പരസഹായത്തോടെ നടക്കുന്ന ശ്രീലക്ഷ്മി. വാര്‍ത്ത ശ്രദ്ധയിൽപെട്ട കോതമംഗലത്തെ പീസ് വാലി ഫൗണ്ടേഷനാണ് വിദഗ്ധ ചികില്‍സയിലൂടെ മൂന്ന് മാസം കൊണ്ട് ഈ മാറ്റം കൊണ്ടു വന്നത്.
മന്ത്രി പി പ്രസാദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാകലക്ടർ കൃഷ്ണ തേജ ഈ കുടിലിലെത്തി കുടുംബത്തെ നേരില്‍ കണ്ടു. അടിയന്തിരമായി വീട് നൽകാൻ ലൈഫ് മിഷന്‍ സിഇഒക്ക് റിപ്പോര്‍ട്ട് നല്‍കി. സർക്കാർ തലത്തിലെ ഈ ഇടപെടലുകള്‍ക്ക് പിന്നാലെ പഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സാംസന്‍, നേരിട്ടെത്തി വീട് നല്‍കുമെന്ന കാര്യം അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam