'അച്ചടക്കത്തിന് നിർവചനം വേണം'; പാര്‍ട്ടി വേദിയില്‍ എം കെ രാഘവന്‍ എംപി

Published : Nov 26, 2022, 11:25 AM ISTUpdated : Nov 26, 2022, 02:28 PM IST
'അച്ചടക്കത്തിന് നിർവചനം വേണം'; പാര്‍ട്ടി വേദിയില്‍ എം കെ രാഘവന്‍ എംപി

Synopsis

അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും എം കെ രാഘവൻ പറഞ്ഞു.

കോഴിക്കോട്: കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ എംപി. കെപിസിസി പ്രസിഡന്റ്‌ എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്. അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും എം കെ രാഘവൻ പറഞ്ഞു. മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവൻ, താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമന്‍റാണെന്നും പറഞ്ഞു.

കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടൽ പരിപാടിയിൽ നേതാക്കളുടെ സാന്നിധ്യത്തിൽ സംസാരിക്കുകയായിരുന്നു എം കെ രാഘവൻ. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ  തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. അതേസമയം, ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്നും പുറത്തു പോകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. തന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർത്ഥനയെന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ മുരളീധരൻ പറഞ്ഞു. എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ ഇവർ ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു. 

Also Read: കോൺഗ്രസ് നേതാക്കളുടെ ചിന്തകൾ മാറണം, പുതിയ മുഖമുണ്ടാകണം; പൊതുപ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും കെ സുധാകരൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി