സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിേലേക്ക്

By Web TeamFirst Published Aug 2, 2021, 1:27 PM IST
Highlights

പത്ത് മാസത്തെ കമ്മീഷൻ ആണ് റേഷൻ വ്യാപാ‌രികൾക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയായി കിട്ടാനുള്ളത് അമ്പത്തിയൊന്ന് കോടി രൂപ. മുപ്പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് ഓരോ കടക്കാരനും കിട്ടാനുള്ളത്

തൃശൂർ: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിേലേക്ക്. ഓണത്തിന് സമരം നടത്തും. പട്ടിണി സമരമാണ് നടത്തുന്നത്. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മിഷൻ വൈകുന്നതാണ് സമരത്തിന് കാരണമെന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷ‌‌ൻ അറിയിച്ചു.

പത്ത് മാസത്തെ കമ്മീഷൻ ആണ് റേഷൻ വ്യാപാ‌രികൾക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയായി കിട്ടാനുള്ളത് അമ്പത്തിയൊന്ന് കോടി രൂപ. മുപ്പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് ഓരോ കടക്കാരനും കിട്ടാനുള്ളത്. കടയടച്ചുള്ള സമരത്തിന് യോജിപ്പില്ല.  ഇപ്പോഴത്തേത് സൂചനാ സമരം മാത്രമാണന്നും റേഷൻ ഡീലേഴ്സ് അസോസിയേഷ‌‌ൻ അറിയിച്ചു

സൂചന സമരം കൊണ്ട് പരിഹാരമായില്ലങ്കിൽ കടയടപ്പ് സമരത്തിലേക്ക് പോകും. സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി

click me!