റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം; അറിഞ്ഞിരിക്കേണ്ട ചില പ്രധാന അറിയിപ്പുകളും

Published : May 16, 2024, 07:25 PM IST
റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം; അറിഞ്ഞിരിക്കേണ്ട ചില  പ്രധാന അറിയിപ്പുകളും

Synopsis

രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.  ചിത്രം  പ്രതീകാത്മകം

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിൻ്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകൾ ഇന്ന് ( മെയ് -16) വൈകീട്ട് 06.00 ന് 10cm വീതം (ആകെ -20 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു - ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം (2024 മെയ് -16 , സമയം - 05: 20 പി എം )

കാൽ വിണ്ടുകീറലിന് സൗജന്യ ചികിത്സ

20 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ കണ്ടുവരുന്ന കാൽ വിണ്ടു കീറലിന് ഗവേഷണ അടിസ്ഥാനത്തിൽ പരിശോധനയും സൗജന്യ ചികിത്സയും ഗവൺമെൻറ് ആയുർവേദ കോളേജ് ഒന്നാം നമ്പർ ഓ പിയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ (രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ) ലഭ്യമാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 17ന് ആലപ്പുഴയില്‍

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 17ന് രാവിലെ 10 മുതല്‍ ആലപ്പുഴ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 17ന് പത്തനംതിട്ടയില്‍

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 17ന് രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സൗജന്യ പരിശീലനം

കേന്ദ്ര തൊഴിൽ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗ്ഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ 2024 ജൂലായ് മാസം 1-ാം തീയതി മുതൽ വിവിധ ജില്ലകളിൽ ആരംഭിക്കും. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ കോഴ്സുകൾക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. കോഴ്സുകളിൽ ചേരുവാൻ താൽപര്യമുള്ളവർ ജൂൺ 20-ാം തീയതിക്കകം വിശദമായ ബയോഡാറ്റയും എസ്.എസ്.എൽ.സി, പ്ലസ്ടു, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് (ഫ്രണ്ട് പേജ്) എന്നീ രേഖകളുടെ കോപ്പി സഹിതം “സബ്-റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പുറകുവശം, തൈക്കാട്, തിരുവനന്തപുരം - 14” എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇ-മെയിലിലോ  അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113, 8304009409.

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മെയ് മാസത്തിൽ കണ്ണൂർ ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നതാണ്. കണ്ണൂർ സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് മേയ് 20, 21, 22 തീയതികളിലാണ് സിറ്റിംഗ് നടത്തുന്നത്. സിറ്റിംഗിൽ ബഹു. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യു അവർകളും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കുന്നതാണ്. അന്നേ ദിവസം രാവിലെ 09.00 മണിക്ക് സിറ്റിംഗ് ആരംഭിക്കുന്നതാണ്. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗ് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.

പാഠപുസ്തകങ്ങൾ കൈപ്പറ്റണം

2024-25 അദ്ധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ മേഖലയിലെ സ്കൂളുകൾക്ക് 2024 ഏപ്രിൽ 12 മുതൽ ആരംഭിച്ചിരുന്നു. ആയതിൽ ഇൻഡന്റ് ചെയ്തിട്ടുള്ള എല്ലാ അൺ എയ്ഡഡ്, സി.ബി.എസി.ഇ സ്കൂളുകളും പാഠപുസ്തകങ്ങളുടെ തുക ഒടുക്കി റിലീസിംഗ് ഓർഡർ വാങ്ങി അതാത് ജില്ലാ ഹബ്ബുകളിൽ നിന്നും നേരിട്ട് പാഠപുസ്തകങ്ങൾ കൈപ്പറ്റുവാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ആയത് കൈപ്പറ്റാതെയുള്ള അൺ എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകൾ അടിയന്തിരമായി തുക ഒടുക്കി റിലീസിംഗ് ഓർഡർ വാങ്ങി ബന്ധപ്പെട്ട ജില്ലാ ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്.

വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്, കാറ്റിനും സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ