
കൊച്ചി: നടിയെ ആക്രമിച്ച കേസ് (actress assault case) അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് സത്യാഗ്രഹസമരം. നടന്‍ രവീന്ദ്രനാണ് സത്യാഗ്രഹസമരം നടത്തുന്നത്. പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസും വേദിയിലുണ്ട്. 'പി ടി തോമസ് ഉണ്ടായിരുന്നു എങ്കില്‍ നടിക്കൊപ്പം ഉറച്ച് നിന്നേനെ. സംഭവദിവസം പി ടി തോമസ് അനുഭവിച്ച സമ്മര്‍ദ്ദം നേരിട്ട് കണ്ടിട്ടുണ്ട്'. കേസിൽ പൊലീസ് തലപ്പത്ത് ഉണ്ടായ മാറ്റം പ്രതികളെ രക്ഷപ്പെടുത്താനുള്ള കുതന്ത്രമെന്നും ഉമ തോമസ് പറഞ്ഞു. എറണാകുളം ഗാന്ധി സ്ക്വയറിൽ ഫ്രണ്ട്സ് ഓഫ് പിടി ആന്റ് നേച്ചർ എന്ന സംഘടനയുടെ നേതൃത്വലാണ് രവീന്ദ്രന്‍ സത്യഗ്രഹ സമരം ഇരിക്കുന്നത്.
സിനിമ മേഖലയിൽ നിന്ന് ആദ്യമായാണ് അതിജീവിതയ്ക്ക് പിന്തുണയുമായൊരു നടൻ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നെന്നാരോപിച്ചാണ് നടൻ രവീന്ദ്രനടക്കുമുള്ളവരുടെ പ്രതിഷേധം. നടി കേസിൽ സംഭവിക്കുന്നതാണ് ഇരയുടെ പേര് പറയുന്നതിനടക്കം നിർമാതാവ് വിജയ് ബാബുവിനെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഈ സാഹചര്യത്തിലാണ് അന്തരിച്ച മുൻ എംഎൽഎ പിടി തോമസ് തുടങ്ങിവെച്ച സമരം തുടരുന്നതെന്നും സമരസംഘാടകർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam