മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും; പ്രത്യേക നിർദേശവുമായി ഗതാഗത കമ്മീഷണർ, ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണം

Published : Feb 11, 2025, 11:52 AM ISTUpdated : Feb 11, 2025, 12:40 PM IST
മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും; പ്രത്യേക നിർദേശവുമായി ഗതാഗത കമ്മീഷണർ, ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണം

Synopsis

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.

മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതിന് മുന്നോടിയായി പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

നിലവിൽ ഡിജിറ്റലായിട്ടാണ് ലൈസന്‍സ് നൽകുന്നത്. നേരത്തെ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് തപാലിൽ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്. ലൈസന്‍സ് ഡിജിറ്റലാക്കിയെങ്കിലും ആര്‍സി ബുക്ക് പ്രിന്‍റ് ചെയ്ത് നൽകിയിരുന്നു.

ഇതിനാണിപ്പോള്‍ മാറ്റം വരുത്തുന്നത്. നേരത്തെ ആര്‍സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആര്‍സി ബുക്ക് ലഭിക്കും. വാഹനങ്ങള്‍ കൈമാറ്റം ചെയ്തശേഷവും ആര്‍സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പര്‍ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനായി വാഹന ഉടമകള്‍ ഈ മാസം തന്നെ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നുമാണ് നിര്‍ദേശം.

ഒന്നാം തീയ്യതി മുതൽ സംസ്ഥാനത്ത് ആർ.സി പ്രിന്റ് ചെയ്ത് നൽകില്ല; വാഹനങ്ങൾക്ക് ലോണെടുക്കുമ്പോഴും ഇനി ശ്രദ്ധിക്കണം

ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം, പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ മരണത്തിൽ ഷംജിതക്ക് ജയിലോ? ജാമ്യമോ? വാദം പൂർത്തിയായി, ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ച
ബാഹ്യ ഇടപെടലുകളില്ലാത്ത അന്വേഷണം ഉറപ്പ്, പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി, 13 പോലീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്തു