വിജയിക്കാനായി ശിവൻകുട്ടി തന്ത്രങ്ങള്‍ ഇറക്കുന്നു, നേമത്തെ വികസനവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് തയ്യാര്‍ ; രാജീവ് ചന്ദ്രശേഖര്‍

Published : Mar 27, 2026, 11:52 AM IST
rajeev chandrashekar

Synopsis

നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി ജയിക്കാൻ തന്ത്രങ്ങൾ ഇറക്കുകയാണെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. നേമം മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി ജയിക്കാൻ തന്ത്രങ്ങൾ ഇറക്കുകയാണെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു.രാജീവ്‌ എന്ന സിപിഎം മെമ്പറേ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി വിവാദം സൃഷ്ടിക്കാൻ നുണ പറയുകയാണ്. ലേബർ വകുപ്പിൽ നിന്ന് എല്ലാവരെയും ഇലക്ഷൻ കമ്മിറ്റിയുടെ ഉദ്യോഗസ്‌ഥരായി നിയമിച്ചു.കോൺഗ്രസ്‌ ആണ് നാണം ഇല്ലാത്ത പാർട്ടി എന്നാണ് വിചാരിച്ചത് സിപിഎമ്മും , ശിവൻകുട്ടിയും അതിന് വെല്ലുവിളിയാകുന്നുവെന്നും സംസ്ഥാനത്ത് ഡീൽ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.വികസനം പറയാൻ ഇല്ല. അതുകൊണ്ടാണ് ഡീൽ എന്ന് നുണ പറയുന്നത്.നേമം മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് തുറന്ന സംവാദത്തിന് തയ്യാറാണ്.ശിവൻകുട്ടിയുമായി സംവാദത്തിന് തയ്യാറെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്ധനവിലവർധനവുമായി ബന്ധപ്പെട്ട തീരുമാനം ജനങ്ങൾക്ക് ഗുണകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നുവെന്നും സ്റ്റേറ്റ് വാറ്റ് കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡീൽ ബിജെപിയും എൽഡിഎഫും തമ്മിൽ, മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ; കണ്ണീർ രാഷ്ട്രീയം കായംകുളം ജനത തള്ളിക്കളയും, ലിജുവിന് വോട്ട് തേടി തരൂർ
സമയവും സ്ഥലവും പറഞ്ഞാൽ എപ്പോള്‍ വേണമെങ്കിലും സംവാദത്തിന് തയ്യാര്‍, ബൽറാമും ഷാഫിയും ഒളിച്ചിരുന്ന അവാസ്തവം പ്രചരിപ്പിക്കുന്നു; എംബി രാജേഷ്