100 ദിന പരിപാടിയിൽ ഒരുങ്ങിയത് 20808 വീട്: താക്കോൽ ദാനം 17 ന്

Published : May 14, 2022, 03:53 PM IST
100 ദിന പരിപാടിയിൽ ഒരുങ്ങിയത് 20808 വീട്: താക്കോൽ ദാനം 17 ന്

Synopsis

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തിൽ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുക്കിയത് 20808 വീട്. ഭവന രഹിതരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷത്തിൽ നൂറ് ദിന കര്‍മ്മ പരിപാടി വഴി ഒരുക്കിയത് 20808 വീട്. ഭവന രഹിതരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. മെയ് 17 ന് വൈകീട്ട് തിരുവനന്തപുരം കഠിനംകുളത്താണ് ഉദ്ഘാടന ചടങ്ങ്. കഠിനംകുളം പഞ്ചായത്തിലെ 16ാം വാര്‍ഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും വീട്ടിന്റെ താക്കോൽദാനം മുഖ്യമന്ത്രി നേരിട്ട് നിര്‍വ്വഹിക്കും.

സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിലായി പൂര്ത്തിയായ വീടുകളുടെ താക്കോൽദാനവും നടക്കും.  നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 20000 വീടുകൾ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ലൈഫ് പദ്ധതിയിൽ 2,95,006 വീടുകൾ ഇത് വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു. 34374 വീടുകൾ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ഛയങ്ങളിൽ നാലെണ്ണം അടുത്ത മാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ പറയുന്നു സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭഗമായി 12000 വീടുകളാണ് പൂര്‍ത്തിയാക്കിയത്. 

തദ്ദേശ സ്ഥാപനങ്ങളുമായി കരാറിൽ ഏര്‍പ്പെട്ടിട്ടും വീട് പണി പൂര്‍ത്തിയാക്കാൻ പറ്റാത്ത പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവരും തീരദേശമേഖലിയിലും ഉള്ള ഗുണഭോക്താക്കളെ സഹായിക്കാൻ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക സമിതികൾ ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭൂരഹിത ഭവന രഹിതരെ സഹായിക്കാൻ മനസ്സോടിത്തിരി മണ്ണ് എന്ന കാമ്പെയിനും തുടങ്ങി. 35 തദ്ദേശ സ്ഥാപനങ്ങളിലായി ഇതിനകം 1712. 56 സെന്റ് കണ്ടെ്താനായിട്ടുണ്ട്. 1000 പേര്ഡക്ക് ഭൂമി നൽകാൻ 25 കോടിക്ക് സ്പോൺസര്‍ഷിപ്പുമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍