
കൊച്ചി: വിശ്വാസികളെ വഞ്ചിച്ചാല്‍ തെരുവിലിറങ്ങി നാമജജപ സമരം നടത്തുമെന്ന് റെഡി റ്റു വെയ്റ്റ് സംഘാടക പത്മ പിള്ള. ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടെടുക്കുന്ന ആര്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനമായാണ് പത്മ പിള്ളയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിന്‍റെ അഭിമുഖത്തിലാണ് പത്മപിള്ള റെഡി റ്റു വെയിറ്റിന്‍റെ നിലപാട് വ്യക്തമാക്കിയത്.
സ്ത്രീപ്രവേശനത്തെ അനുകൂലിച്ചാല്‍ ആര്‍എസ്എസിനെതിരെ സമരം ചെയ്യുമോ എന്ന ചോദ്യത്തിന് അയ്യപ്പ ആചാരത്തിനെതിരെ നില്‍ക്കുന്ന ആര്‍ക്കെതിരെയും നാമജപ സമരം നടത്തുമെന്ന് പത്മപിള്ള വ്യക്തമാക്കി. കൊടിയുടെ കളറോ പാര്‍ട്ടിയുടെ കളറോ ചിഹ്നമോ നോക്കിയല്ല ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. കേരളത്തിലെ അമ്മാര്‍ക്ക് ഒരു നാമജപത്തിന് ഇറങ്ങാന്‍ ഇനിയും മടിയില്ല.
ആര്‍എസ്എസ് മറുപക്ഷത്ത് നിന്നാലും സമരം നടത്തും. ഞങ്ങളുടെ പ്രക്ഷോഭം കഴിഞ്ഞു എന്നൊരു ഇമ്പ്രഷന്‍ നല്‍കാന്‍ സമയമായിട്ടില്ല. ഒരു ചതി സംഭവിച്ചാല്‍, നിലപാടില്‍ നിന്ന് ആരെങ്കിലും പുറകോട്ട് പോയാല്‍ വീണ്ടും പ്രക്ഷോഭം തുടങ്ങും. ആര്‍എസ്എസിലെ ചില വ്യക്തികളുടെ തീരുമാനം സംഘടനയുടേതല്ലെന്നും പത്മ പിള്ള പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam